രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായേക്കില്ല

rahul gandhi may not be prime minister candidate

രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായേക്കില്ലെന്ന് സൂചന. ബിജെപി വിരുദ്ധ സഖ്യം പ്രാവർത്തികമാക്കുക എന്നതാണ് ലക്ഷ്യമെന്നതുകൊണ്ട് പ്രതിപക്ഷ പാർട്ടിയിലെ ആരെയും പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കാമെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. വിശാല സഖ്യത്തിന് കടുംപിടിത്തം വേണ്ടെന്ന് പ്രവർത്തക സമിതി തീരുമാനിച്ചു. പക്ഷേ സഖ്യത്തിൻറെ മുഖം രാഹുലായിരിക്കണമെന്നായിരുന്നു ഉപാധി.

പാർട്ടി ഒറ്റകക്ഷിയായാൽ രാഹുൽ പ്രധാനമന്ത്രിയാകുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വിശാല സഖ്യമെന്നത് രാഹുലിനെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കമായി കണ്ട പ്രതിപക്ഷ പാർട്ടികൾ കോൺഗ്രസിന്റെ സഖ്യ ആഹ്വാനത്തോട് കാര്യമായി പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി പദം കോൺഗ്രസ് ഉപേക്ഷിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top