പാകിസ്താൻ തെരഞ്ഞെടുപ്പ്; ഇമ്രാൻ ഖാന് മുന്നേറ്റം

പാകിസ്താനിൽ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ മുൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ്‌രീക് ഇഇൻസാഫിന് മിന്നേറ്റം. ആകെയുള്ള 272ൽ 114 സീറ്റുകളിൽ പിടിഐ മുന്നിട്ട് നിൽക്കുകയാണ്.
അതേസമയം തിരഞ്ഞെടുപ്പിൽ കൃതിമം നടന്നെന്ന് നിലവിൽ രാജ്യം ഭരിക്കുന്ന പാകിസ്താൻ മുസ്ലീം ലീഗ് ആരോപിച്ചു. മുൻപ്രധാനമന്ത്രി നവാസ് ഷെരീഫിൻറെ പാർട്ടിയായ പാകിസ്താൻ മുസ്ലീംലീഗ് 63 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. മുൻപ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൻ ബിലാവൽ ഭൂട്ടോ നയിക്കുന്ന പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) 42 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
അതേസമയം ഇന്നലെ ആരംഭിച്ച വോട്ടെണ്ണൽ ഇന്ന് രാവിലെയും തീരാത്തത് മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. സാങ്കേതികപ്രശ്‌നങ്ങൾ കാരണമാണ് വോട്ടിംഗ് വൈകുന്നതെന്നാണ് പാക്‌സിതാൻ ഇലക്ഷൻ കമ്മീഷൻ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here