ചൊവ്വയിൽ ദ്രാവകരൂപത്തിലുള്ള തടാകം

liquid water lake found on mars

ചൊവ്വാ ഗ്രഹത്തിൽ ദ്രാവകരൂപത്തിലുള്ള തടാകം കണ്ടെത്തി. ചൊവ്വയിൽ ശീതീകരിച്ച നിലയിൽ ജലസാന്നിധ്യമുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെങ്കിലും ദ്രവ്യാവസ്ഥയിൽ ജലമുണ്ടെന്ന വിവരം ചൊവ്വയിൽ ജീവൻറെ സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് സഹായകരമാവും എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

ചുവന്ന ഗ്രഹത്തിൻറെ ദക്ഷിണമേഖലയിലായാണ് ഇരുപത് കിലോമീറ്ററിലായി പരന്നു കിടക്കുന്ന നിലയിൽ തടാകം കണ്ടെത്തിയിരിക്കുന്നത്. ഉപരിതലത്തിൽ നിന്നും ഒരു കിലോമീറ്ററോളം താഴെയായാണ് തടാകം സ്ഥിതി ചെയ്യുന്നതെന്നാണ് ഒരു സംഘം ഇറ്റാലിയൻ ശാസ്ത്രജ്ഞൻമാർ നടത്തിയ പഠനത്തിൽ പറയുന്നത്. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ മാർസ് എക്‌സ്പ്രസ്സിൽ ഘടിപ്പിച്ച റഡാർ വഴി നടത്തിയ നിരീക്ഷണത്തിലൂടെയാണ് ചൊവ്വയിലെ തടാകം കണ്ടെത്തിയിരിക്കുന്നത്.

2003 മുതൽ മാർസ് എക്‌സ്പ്രസ്സ് ചൊവ്വയെ വലംവച്ചു നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ബഹിരാകാശ പര്യവേക്ഷണത്തിനായി വികസിപ്പിച്ചെടുത്ത മാർസിസ് എന്ന റഡാർ സംവിധാനമാണ് പുതിയ കണ്ടെത്തലിന് നിർണായകമായത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top