Advertisement

ചൊവ്വയുടെ ഉപരിതലത്തില്‍ കരടിമുഖങ്ങള്‍; ചിത്രം പുറത്തുവിട്ട് നാസ

January 27, 2023
Google News 3 minutes Read

അന്യഗ്രഹങ്ങളില്‍ മനുഷ്യരുണ്ടാകാനുള്ള സാധ്യതയെ ചുറ്റിപ്പറ്റി ഭൂമിയിലെ മനുഷ്യരുടെ ഭാവന പലവഴികളില്‍ സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ അന്യഗ്രഹ ജീവികള്‍ക്ക് ഒരു കരടിയുടെ ഛായയാണെങ്കിലോ? അത്തരമൊരു സാധ്യതയിലേക്ക് നേരിയ സൂചന നല്‍കുന്ന കൗതുകമുണര്‍ത്തുന്ന ഒരു ചിത്രം ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് പകര്‍ത്തിയിരിക്കുകയാണ് നാസ. (Bear Face Spotted On Mars As NASA Observes Rock Formation)

ചൊവ്വയുടെ നിരീക്ഷണ ഓര്‍ബിറ്ററിലെ ഹൈ റെസല്യൂഷന്‍ ഇമേജിംഗ് സയന്‍സ് എക്‌സ്‌പെരിമെന്റ് ക്യാമറയിലാണ് ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും കൗതുകമുണര്‍ത്തുന്ന ആ ചിത്രം പതിഞ്ഞത്. ഉപരിതലത്തില്‍ കണ്ട ചില ഭാഗങ്ങളെ സൂം ചെയ്ത് നോക്കുമ്പോള്‍ കരടിയുടെ മുഖച്ഛായ തെളിഞ്ഞുവരുന്നതായി തോന്നുന്നുവെന്ന് HiRISe ബ്യൂട്ടിഫുള്‍ മാര്‍സ് (നാസ) ട്വിറ്റര്‍ ഹാന്‍ഡിലാണ് ഒരു ട്വീറ്റിലൂടെ പറഞ്ഞത്. ഈ ചിത്രം പിന്നീട് നെറ്റിസണ്‍സ് ഏറ്റെടുക്കുകയായിരുന്നു.

കരടിയുടെ മൂക്കായി നാം കാണുന്ന പ്രദേശം ഒരു അഗ്നിപര്‍വതം ആകാനുള്ള സാധ്യത അരിസോണ സര്‍വകലാശാല നടത്തിയ ഗവേഷണം മുന്നോട്ടുവയ്ക്കുന്നുണ്ട്. കരടിയിലെ കണ്ണുകളായി തോന്നുന്ന ഭാഗങ്ങള്‍ രണ്ട് ഗര്‍ത്തങ്ങളും ഇവയ്ക്ക് ചുറ്റും വൃത്താകൃതിയിലുള്ള ഒരു പാറ്റേണും രൂപപ്പെട്ടിരിക്കാമെന്നാണ് വിലയിരുത്തല്‍.

Story Highlights: Bear Face Spotted On Mars As NASA Observes Rock Formation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here