Advertisement

ഗവർണർ നിർദേശിച്ച വിഭജന ഭീതി ദിനാചരണം ഇന്ന്; എതിർപ്പുകൾ മറികടന്ന് കലാലയങ്ങളിൽ നടപ്പിലാക്കുമോ?

20 hours ago
Google News 1 minute Read

ഗവർണറുടെ നിർദേശം അനുസരിച്ച് സംസ്ഥാനത്തെ കലാലയങ്ങളിൽ ഇന്ന് വിഭജന ഭീതി ദിനാചരണം നടക്കുമോ എന്ന ആകാംക്ഷയിൽ രാഷ്ട്രീയ കേരളം. കേരള, കണ്ണൂർ, സാങ്കേതിക സർവകലാശാലകൾ ദിനാചരണത്തിന് നിർദേശം നൽകി സർക്കുലർ ഇറക്കിയിട്ടുണ്ട്. ദിനാചരണം തടയുമെന്ന് എസ്.എഫ്.ഐയും കെഎസ്‍യുവും വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ സർക്കാർ കോളേജുകളിൽ വിഭജന ഭീതിദിനാചരണം നടക്കാൻ സാധ്യത കുറവാണ്. ബി ജെ പി അനുകൂല എയ്ഡഡ്, അൺ എയ്ഡഡ് മാനേജ്മെന്റുകൾക്ക് കീഴിലെ കോളേജുകളിൽ ദിനം ആചരിച്ചേക്കും.

നിർദേശം ഗവര്‍ണര്‍ സ്വമേധയാ എടുത്ത തീരുമാനമെന്ന പ്രചരണത്തിൽ രാജ്ഭവനും അതൃപ്തിയുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സർക്കുലർ ഇറക്കിയതെന്നും, വിമര്‍ശിക്കുന്നത് ദുരുദ്ദേശത്തോടെയെന്നുമാണ് രാജ്ഭവന്‍ നിലപാട്.

ഓഗസ്റ്റ് പതിനാലിന് വിഭജനഭീതി ദിനം ആചരിക്കണമെന്ന് കാട്ടി ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്ത് നല്‍കിയത് രണ്ട് ദിവസം മുന്‍പാണ്. ഗവര്‍ണര്‍ പറയുന്ന ദിനാചരണമൊന്നും സംസ്ഥാനത്തെ കാമ്പസുകളില്‍ നടപ്പാവില്ലെന്ന് ഒടുവില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി തുറന്നടിച്ചു. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന ഈ നിലപാട് കോളജുകളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ടെന്നും മന്ത്രി പറഞ്ഞു.

Story Highlights : Partition Horrors Remembrance Day Kerala Campus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here