എയർ ഏഷ്യ വിമാനത്തിലെ ടോയിലെറ്റിനുള്ളിൽ നവജാത ശിശുവിന്റെ മൃതദേഹം

newborn baby found dead in airasia

എയർ ഏഷ്യ വിമാനത്തിലെ ടോയിലെറ്റിനുള്ളിൽ നവജാത ശിശുവിന്റെ മൃതദേഹം. ഇംഫാലിൽനിന്ന് ഗുവഹാട്ടിവഴി ഡൽഹിയിലേക്ക് പോയ എയർ ഏഷ്യ വിമാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തിൽ ഇംഫാലിൽ നിന്നുമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് മരിച്ച കുട്ടിയുടെ അമ്മയെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവരുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

വായിൽ ടോയിലറ്റ് പേപ്പർ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ കരച്ചിൽ കേൾക്കാതിരിക്കാൻ വായിൽ പേപ്പർ തിരുകിയതാവാം എന്നാണ് കരുതുന്നത്. കുട്ടിയുടെ മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡൽഹി പോലീസ് കൊലപാതകത്തിന് കേസ്സെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top