ഉരുട്ടിക്കൊല; ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിന്റെ വിധി വന്നതിന് പിന്നാലെ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് എത്തിയായിരുന്നു പ്രഭാവതിയമ്മ മുഖ്യമന്ത്രിയെ കണ്ടത്. തന്റെ മകന്റെ ഘാതകര്‍ക്ക് അര്‍ഹിച്ച ശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രഭാവതിയമ്മ പറഞ്ഞു.

ഉരുട്ടിക്കൊലക്കേസില്‍ കഴിഞ്ഞ ദിവസമാണ് സിബിഐ കോടതി വിധി പുറപ്പെടുവിച്ചത്. ഒന്നും രണ്ടും പ്രതികളായ പോലീസുകാര്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ 13 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കോടതി വിധി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top