ഹൈന്ദവ സംഘടനകളുടെ ഹര്‍ത്താല്‍; കട അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യരുത്: ഹൈക്കോടതി

high court of kerala

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഈ മാസം 30ന് ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബലപ്രയോഗത്തിലൂടെ ജനജീവിതം തടസപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ക്രമസമാധാന പാലനം ഉറപ്പാക്കണമെന്നും കോടതി സർക്കാരിനു നിർദേശം നൽകി. ഹർത്താലിനെതിരെ ഉദയംപേരൂർ സ്വദേശി രാജു പി നായർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top