കുമ്പസാരം നിര്‍ത്തലാക്കണമെന്നത് സര്‍ക്കാര്‍ നിലപാടല്ല: കണ്ണന്താനം

കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ ശുപാര്‍ശ തള്ളി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കുമ്പസാരം നിരോധിക്കണമെന്നത് കേന്ദ്ര സര്‍ക്കാര്‍ നിലപാടല്ല. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞ നിലപാടുമായി കേന്ദ്ര സര്‍ക്കാറിന് യാതൊരു ബന്ധവുമില്ല. കുമ്പസാരം നിരോധിക്കണമെന്നത് രേഖ ശര്‍മ്മയുടെ വ്യക്തിപരമായ നിലപാട് മാത്രമാണ്. മതകാര്യങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇടപെടില്ലെന്നും കണ്ണന്താനം അഭിപ്രായപ്പെട്ടു.
കുമ്പസാരം മറയാക്കി വൈദികര്‍ സ്ത്രീകളെ അടക്കം ചൂഷണം ചെയ്യുന്നുണ്ടെന്നും, അതിനാല്‍ കുമ്പസാരം നിരോധിക്കണമെന്നുമായിരുന്നു രേഖ ശര്‍മ്മ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നല്‍കിയ ശുപാര്‍ശയില്‍ ആവശ്യപ്പെട്ടിരുന്നത്. വനിതാ കമ്മീഷന്റെ ശുപാര്‍ശ തള്ളിക്കളയണമെന്ന് ബിജെപി നേതാവും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനുമായ ജോര്‍ജ്ജ് കുര്യന്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here