ലഹരി വിപത്തിനിടയിലും സാമൂഹ്യസേവനം ലഹരിയാക്കുന്ന യുവാക്കൾ മാതൃക; DYFI യുടെ പൊതിച്ചോറ് വിതരണത്തെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ അധ്യക്ഷൻ

DYFI യുടെ പൊതിച്ചോറ് വിതരണത്തെ പ്രശംസിച്ച് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയൻ. പെസഹാദിന സന്ദേശത്തിലാണ് ഓർത്തഡോക്സ് സഭാധ്യക്ഷൻ്റെ പരാമർശം. ദു:ഖിച്ചിരിക്കുന്നവർക്ക് തണലാകാൻ നമുക്ക് കഴിയണം, സേവനമാകണം ലഹരിയാണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാർത്ഥതയും അഹങ്കാരവും കൊണ്ട് ലോകം മുഴുവൻ അസ്വസ്ത്ഥതയിലാണ്. വിനയത്തിന്റെ മാർഗം നഷ്ടപ്പെടുന്നു. സ്നേഹത്തിന്റെ മാർഗവും നശിച്ചു. മദ്യ ലഹരിക്ക് പകരം സാമൂഹിക സേവനം നൽകുന്ന യുവാക്കളാണ് ഇന്ന് കേരളത്തിന് മാതൃക.
ലഹരി വിപത്തിനിടയിലും സാമൂഹ്യസേവനം ലഹരിയാക്കുന്ന യുവാക്കൾ മാതൃക. ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് വിതരണം ഇത്തരത്തിലുള്ള മാതൃക. തൊടുപുഴ താലൂക്ക് ആശുപത്രിയിലെ പൊതിച്ചോറ് വിതരണം ഉദാഹരണമായി പറഞ്ഞാണ് പ്രശംസ. നിരവധി യുവജനസംഘടനകൾ ഇത്തരം സേവനങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : orthodox patriarch in DYFI Pothichoru distribution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here