പീച്ചി ഡാം തുറന്നു; മനോഹര കാഴ്ച കാണാന്‍ വന്‍ജനത്തിരക്ക് (ചിത്രങ്ങള്‍, വീഡിയോ)

തൃശൂര്‍ ജില്ലയിലെ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതാണ് ഷട്ടറുകള്‍ തുറക്കാന്‍ കാരണം.
ഷട്ടര്‍ തുറന്നതോടെ മനോഹര കാഴ്ച കാണാന്‍ പ്രദേശവാസികളുടെ ഒഴുക്ക്. നൂറുകണക്കിന് ആളുകള്‍ പീച്ചി ഡാമിലെത്തി.
ഡാമിന്റെ നാല് ഷട്ടറുകള്‍ അര ഇഞ്ച് വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടി വരില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.
നാല് വര്‍ഷത്തിന് ശേഷമാണ് പീച്ചി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത്.
ജലവിതാനം 78.6 ഘനമീറ്ററിലെത്തിയ സാഹചര്യത്തില്‍ ഇറിഗേഷന്‍ വകുപ്പ് ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് തവണ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.
അടിയന്തരസാഹചര്യം കണക്കിലെടുത്ത് ഉദ്യോഗസ്ഥർ ഡാം പരിസരത്ത് ക്യാമ്പ് ചെയ്യുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ചിത്രങ്ങള്‍, വീഡിയോ: ജെഫ്രി ജെയ്‌സണ്‍ തരകന്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here