ഹനാനെ അപകീര്‍ത്തിപ്പെടുത്തിയ നൂറുദ്ദീന്‍ ഷെയ്ഖ് അറസ്റ്റില്‍

noorudheen

കോളേജ് യൂണിഫോമില്‍ മീന്‍ വിറ്റ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയ ഒരാള്‍ അറസ്റ്റില്‍. വയനാട് സ്വദേശിയായ നൂറൂദ്ദീനാണ് അറസ്റ്റിലായത്. ഹനാന് എതിരെ പ്രചരണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെ ഡിജിപി സൈബര്‍ സെല്ലിനും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ ഹനാന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top