യോഗി ആദിത്യനാഥിന് മുന്നില്‍ മുട്ടുകുത്തി പോലീസ് ഉദ്യോഗസ്ഥന്റെ ‘വിവാദ പൂജ’

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥില്‍ നിന്ന് അനുഗ്രഹം തേടുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വിവാദമാകുന്നു. ഗോരഖ്നാഥ് ക്ഷേത്രത്തിൽവച്ച് യൂണിഫോമിലെത്തി യോഗിയില്‍ നിന്ന് അനുഗ്രഹം തേടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രങ്ങളാണ് വിവാദത്തിലാകുന്നത്.
ഗോരഖ്നാഥ് സര്‍ക്കിള്‍ പൊലീസ് ഉദ്യോഗസ്ഥൻ പ്രവീണ്‍ കുമാര്‍ സിംഗാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ മുഖ്യമന്ത്രിക്ക് മുമ്പില്‍ മുട്ടുകുത്തി ഇരുന്ന് കൈകൂപ്പി അനുഗ്രഹം തേടുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ആദിത്യനാഥിന്റെ നെറ്റിയില്‍ ചന്ദനം തൊടുന്നതും ഹാരം ചാര്‍ത്തുന്നതുമായ ചിത്രങ്ങളും പ്രവീണ്‍ കുമാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
”ഗുരു പൂര്‍ണിമയുടെ ഭാഗമായി യോഗി ആദിത്യനാഥില്‍ നിന്ന് അനുഗ്രഹം തേടുന്നു. മുഖ്യമന്ത്രിയുടെ അധികാരത്തിലല്ല, പക്ഷേ ഗോരഖ്നാഥ് ക്ഷേത്രത്തിലെ പൂജാരിയെന്ന നിലയിലാണ് ” എന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ‘ഫീലിംഗ് ബ്ലെസ്ഡ്’ എന്ന തലക്കെട്ടോടെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.
പോലീസ് വേഷത്തില്‍ ഇയാള്‍ ചെയ്ത പ്രവര്‍ത്തിയെ വിമര്‍ശിച്ച് നിരവധിപേര്‍ ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്.
Is this allowed for men in Uniform? ?#GuruPurnima pic.twitter.com/n5ZlHxfM2q
— Unofficial Sususwamy (@swamv39) July 27, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here