വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ചവർക്ക് ഇൻഷുറൻസില്ലെങ്കിലും നഷ്ടപരിഹാരം നൽകുമെന്ന് ധനമന്ത്രി

will give compensation even if the farmers dont have insurance says thomas thomas isaac

കുട്ടനാട്ടിൽ വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ചവർക്ക് ഇൻഷുറൻസില്ലെങ്കിലും നഷ്ടപരിഹാരം നൽകാൻ സർക്കാർ നടപടിയെടുക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. വെള്ളമിറങ്ങിയ പ്രദേശങ്ങളിൽ ശുചീകരണം നടത്താനുള്ള പണം ചെലവഴിക്കാൻ പഞ്ചായത്തുകൾ മുൻകൂർ അനുമതി തേടേണ്ട ആവശ്യമില്ലെന്നും തോമസ് ഐസക് ആലപ്പുഴയിൽ പറഞ്ഞു.

പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്ന സമയമാണിത്. ഏതെങ്കിലും പഞ്ചായത്തിന് കൂടുതൽ തുക ആവശ്യമുണ്ടെങ്കിൽ അത് ചെലവഴിക്കാൻ അനുവാദം നൽകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top