കാലിഫോർണിയയിൽ കാട്ടുതീ; രണ്ട് മരണം; പത്തിലേറെ പേരെ കാണാതായി; 500 ലേറെ വീടുകൾ കത്തി നശിച്ചു

california forest fire

കാലിഫോർണിയയിൽ പടർന്ന കാട്ടുതീയിൽ രണ്ട് പേർ വെന്തു മരിച്ചു. രണ്ട് അഗ്നിശമനസേനാംഗങ്ങളാണ് മരിച്ചത്. പത്തിലേറെ പേരെ കാണാതായി. 500 വീടുകൾ പൂർണമായും കത്തി നശിച്ചു.

തീയണക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട് അഗ്‌നി ശമനാ സേനാംഗങ്ങൾ അപകടത്തിൽപ്പെട്ടത്. ജനവാസ മേഖലയിലേക്ക് തീ പടർന്നതോടെ ആയിരക്കണക്കിന് പേർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പാലായനം ചെയ്തു. ഷസ്ത കൌണ്ടിയിൽ നിന്നും പടർന്നു തുടങ്ങിയ തീ കാറ്റ് ശക്തമായതോടെ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.ചെറു നഗരങ്ങൾ കടന്ന് റെഡ്ഡിങ് നഗരം വരെ തീ എത്തിയതിട്ടുണ്ട്. 5000കെട്ടിടങ്ങൾ തീപിടിത്തത്തിന്റ ഭീഷണിയിലാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കാട്ടു തീ പടരാൻ തുടങ്ങിയത്.ഇതുവരെ 90000 ഏക്കർ കത്തിനശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top