75 രൂപയ്ക്ക് പത്ത് ജിബി ഡേറ്റയും അൺലിമിറ്റഡ് കോളും; കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ

75 രൂപയ്ക്ക് 10 ജിബി ഡേറ്റയും അൺലമിറ്റഡ് കോളും അവതരിപ്പിച്ച് ബിഎസ്എൻഎൽ. 15 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഓഫറിൽ 500 എസ്എംഎസും സൗജന്യമായി ലഭിക്കും.

സമാനമായ ഇളവുകൾ ലഭിക്കാൻ പദ്ധതി ആറുമാസം വരെ നീട്ടാൻ കഴിയുമെന്നതാണ് ഈ ഏഫറിന്റെ ഏറ്റവും വലിയ പ്രത്യേകത. 98 രൂപ മുതൽ തുടങ്ങുന്ന സ്‌പെഷ്യൽ താരിഫ് വൗച്ചറുകൾ വാങ്ങി റീചാർജ് ചെയ്താൽ പ്ലാൻ നീട്ടികിട്ടും.

ആദ്യ ഘട്ടത്തിൽ ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് 75 രൂപയുടെ പ്ലാൻ ലഭ്യമാകുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top