ഓണം – ബക്രീദ് സീസണിലെ വിമാന ടിക്കറ്റ് നിരക്ക് കൂട്ടിയ നടപടി തിരുത്തണം: പിണറായി വിജയന്‍

Pinarayi Vijayannnn

സാധാരണക്കാരെ ചൂഷണം ചെയ്യുന്ന തരത്തില്‍ ടിക്കറ്റ് നിരക്ക് കൂട്ടിയ വിമാനക്കമ്പനികളുടെ നടപടി തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ നിരക്കുകള്‍ പുനഃസ്ഥാപിച്ച് ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യ മാതൃക കാണിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഗള്‍ഫ് മേഖലയിലേക്ക് കേരളത്തില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികള്‍ കുത്തനെ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന ആവശ്യം മുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top