നേപ്പാളിൽ കുടുങ്ങിയ മലയാളി സംഘം കേരളത്തിലേക്ക്; നിർമ്മല കോളേജിലെ അധ്യാപകരും വിദ്യാർഥികളും ഇന്ന് മടങ്ങും

നേപ്പാളിലെ ആഭ്യന്തര കലാപത്തെ തുടർന്ന് അവിടെ കുടുങ്ങിയ എറണാകുളം മുളന്തുരുത്തി നിർമ്മല കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും ഇന്ന് നാട്ടിലേക്ക് മടങ്ങും. കേരള സർക്കാരിന്റെ ഇടപെടലാണ് ഇവരുടെ മടക്കയാത്ര സാധ്യമാക്കിയത്. ഇന്റർനാഷണൽ സ്റ്റുഡൻസ് എക്സ്പോയിൽ പങ്കെടുക്കാൻ നേപ്പാളിലെത്തിയ 12 അംഗ സംഘമാണ് ഭൈരവായിലെ സംഘർഷത്തെ തുടർന്ന് യാത്ര മുടങ്ങിപ്പോയത്.
ഏറെ ദിവസങ്ങൾക്ക് ശേഷം വ്യോമഗതാഗതം പുനരാരംഭിച്ചതോടെ എംബസിയിൽ നിന്ന് ഇവർക്ക് മടങ്ങാനുള്ള നിർദ്ദേശം ലഭിച്ചു. ഇന്ന് രാവിലെ 9 മണിക്ക് കാഠ്മണ്ഡു വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന സംഘം, റോഡ് മാർഗം നേപ്പാൾ അതിർത്തി കടന്ന് ഗോരഖ്പൂരിലെത്തി അവിടെ നിന്ന് ട്രെയിൻ മാർഗം നാട്ടിലേക്ക് യാത്ര തുടരും.
സംഘം സുരക്ഷിതമായി നാട്ടിലെത്തുന്നതിൽ സംസ്ഥാന സർക്കാർ സജീവമായി ഇടപെട്ടിരുന്നുവെന്ന് സംഘത്തിലെ ഒരംഗമായ പ്രൊഫസർ ലാലു പി. ജോയ് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights : Malayali group stranded in Nepal returns to Kerala; Nirmala College teachers and students to return today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here