‘പ്രശ്‌നങ്ങൾ സംഘടനയ്ക്കുള്ളിൽ പറയണം; പരസ്യപ്രസ്താവന വേണ്ട’; താരങ്ങൾക്ക് എഎംഎംഎയുടെ സർക്കുലർ

dont give public statement says circular provided by AMMA

താരങ്ങൾക്ക് സിനിമാ താരസംഘടന എഎംഎംഎയുടെ സർക്കുലർ. പരസ്യപ്രസ്താവന വേണ്ടെന്നും പ്രശ്‌നങ്ങൾ സംഘടനയ്ക്കുള്ളിൽ പറയണമെന്നും സർക്കുലറിൽ പറയുന്നു. മാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞ് അപഹാസ്യരാവരുതെന്നും സർക്കുലറിൽ പറയുന്നുണ്ട്.

അതേസമയം, പരാതിക്കാരെ സംഘടന ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഷമ്മി തിലകനെയും ജോയ് മാത്യുവിനെയുമാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. നാല് നടിമാരുടേയും രാജിക്കത്ത് കിട്ടിയെന്ന് സർക്കുലറിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top