മഴക്കെടുതിയില്‍ കൈത്താങ്ങുമായി ഫ്‌ളവേഴ്‌സ്; ‘കുട്ടനാട് റിലീഫ് ഫണ്ട്’ വിശദാംശങ്ങള്‍ ഇങ്ങനെ:

മഴക്കെടുതി മൂലം ക്ലേശിക്കുന്ന കുട്ടനാടിന് ഫ്‌ളവേഴ്‌സിന്റെ കൈത്താങ്ങ്. വെള്ളക്കെട്ട് രൂക്ഷമായ ഭാഗങ്ങളില്‍ ജനങ്ങളെ സഹായിക്കാനും അവര്‍ക്കാവശ്യമായ സാധനങ്ങള്‍ എത്തിച്ചുകൊടുക്കാനും ഫ്‌ളവേഴ്‌സ് പ്രത്യേക സംഘം കുട്ടനാട്ടില്‍ എത്തിയിട്ടുണ്ട്. മഴക്കെടുതി മൂലം ക്ലേശിക്കുന്ന ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും നിത്യോപയോഗ സാധനങ്ങളും ഫ്‌ളവേഴ്‌സ് സംഘം വിതരണം ചെയ്യും.

‘കുട്ടനാട് റിലീഫ് ഫണ്ട്’ എന്ന പേരില്‍ ഫ്‌ളവേഴ്‌സ് ഫാമിലി ചാരിറ്റബിള്‍ സൊസൈറ്റിയാണ് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്. വെള്ളക്കെട്ട് രൂക്ഷമായ മേഖലകളില്‍ ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി ഫ്‌ളവേഴ്‌സ് ഫാമിലിയില്‍ നിന്ന് ഒരു സംഘം ഇതിനോടകം തന്നെ കുട്ടനാട് എത്തിയിട്ടുണ്ട്.

ഫ്‌ളവേഴ്‌സിന്റെ പ്രത്യേക സംഘം കുട്ടനാട്ടില്‍ ക്യാമ്പ് ചെയ്തുകൊണ്ട് വരും ദിവസങ്ങളില്‍ മഴക്കെടുതി മൂലം ക്ലേശിക്കുന്നവര്‍ക്കായി കുടിവെള്ളം മുതല്‍ ഫുഡ് പാക്കറ്റ് വരെ എത്തിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ചാനല്‍ എം.ഡി ആര്‍. ശ്രീകണ്ഠന്‍ നായരാണ് ഇക്കാര്യം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്. കുട്ടനാട് റിലീഫ് ഫണ്ടിലേക്ക് എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അദ്ദേഹം ആവശ്യപ്പെട്ടു.

കുട്ടനാട് റിലീഫ് ഫണ്ടിലേക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഇങ്ങനെ:

(അക്കൗണ്ടിലേക്ക് വരുന്ന ഫണ്ട് വിശദാംശങ്ങള്‍ ഫ്‌ളവേഴ്‌സിലൂടെ അറിയിക്കും. ഇന്ത്യന്‍ അക്കൗണ്ട് വഴി മാത്രമേ സംഭാവനകള്‍ സ്വീകരിക്കാന്‍ സാധിക്കൂ)

സാമ്പത്തിക സഹായം നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് കുട്ടനാട്ടിലെത്തി ഫ്‌ളവേഴ്‌സ് സംഘത്തോടൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും അവസരമൊരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍: 7025449922

മെയില്‍ ഐഡി: krf@flowerstv.in 

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top