യുവാവിനെ തല്ലിക്കൊന്നു; ഗുജറാത്തില്‍ ആള്‍ക്കൂട്ട കൊല

murder

ഗുജറാത്തില്‍ ആള്‍ക്കൂട്ട കൊല. യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു. ഗുജറാത്തിലെ ദാഹോദിലായിരുന്നു സംഭവം. ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിനും പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമാണ്. മൊബൈല്‍ ഫോണ്‍ കവര്‍ച്ചക്കാര്‍ എന്നാരോപിച്ചായിരുന്നു ആക്രമണം. ഇരുപതോളം പേര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അജ്മല്‍ വഹോനിയ (22) എന്ന യുവാവാണ് മരിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു. അജ്മല്‍ വഹോനിയയുടെ പേരില്‍ 32 പോലീസ് കേസുകള്‍ നിലവിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top