സ്വന്തം ആധാർ നമ്പർ ട്വീറ്റ് ചെയ്ത് ട്രായ് ചെയർമാന്റെ വെല്ലുവിളി; സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ട് മറുപടി നൽകി ഹാക്കർമാർ

സ്വന്തം ആധാർ നമ്പർ ട്വീറ്റ് ചെയ്ത് വെല്ലുവിളിച്ച ട്രായ് ചെയർമാൻ ആർഎസ് ഷർമ്മയ്ക്ക് മറുപടി നൽകി ഹാക്കർമാർ. ഷർമയുടെ സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ടായിരുന്നു മറുപടി. ആധാർ നമ്പർ പരസ്യപ്പെടുത്തിയാൽ ഉണ്ടാകാവുന്ന പ്രശ്‌നങ്ങൾക്ക് ഒരു ഉദാഹരണം കാട്ടിത്തരാൻ പറഞ്ഞുകൊണ്ടായിരുന്നു ഷർമയുടെ ട്വീറ്റ്.
ട്വീറ്റിന് മറുപടിയായി ഷർമ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ, പാൻകാർഡ് നമ്പർ, മെയിൽ ഐഡി എന്നിവ പുറത്തുവിട്ടു.
ആധാർ നമ്പർ ലിങ്ക് ചെയ്തിരിക്കുന്നത് ആർ.എസ് ശർമ്മയുടെ അല്ല അദ്ദേഹത്തിന്റെ സെക്രട്ടറിയുടെ മൊബൈൽ നമ്പർ ആയിട്ടാണ് എന്ന് ആദ്യം കണ്ടെത്തി.
ആധാറിൽ നിന്ന് ഇ മെയിൽ അഡ്രസുകളും ഇമെയിലുകൾ പരസ്പരം ലിങ്ക് ചെയ്തിരിക്കുക ആണെന്നും കണ്ടെത്തി. ഒപ്പം ഇദ്ദേഹത്തിന്റെ ജനന തീയതിയും. മാത്രമല്ല ആർ.എസ് ശർമ്മയുടെ വാട്‌സപ്പ് പ്രോഫൽ പിക്ചർ വരെ തപ്പിയെടുത്തു.
ശർമയുടെ ജി മെയിൽ ഐഡിയുടെ സുരക്ഷാ ചോദ്യം കണ്ടെത്തി, അത് ഹാക്ക് ചെയ്യുകയും ചെയ്തു. ജിമെയിലിൽ ആക്‌സെസ് ലഭിക്കുന്നത് വഴി ഫേസ്ബുക്കും, ട്വിറ്ററും, തുടങ്ങി അതും ഉപയോഗിച്ച് തുടങ്ങിയ സകല നെറ്റ്വർക്ക് സർവ്വീസുകളിലോടും ഉള്ള പ്രവേശനമാണ് ലഭിക്കുന്നത്. ഇതോടൊപ്പം ഇദ്ദേഹം അവസാനം തിരഞ്ഞ ഗൂഗിൾ സെർച്ച് മുതല സകല ബ്രൗസിംഗ് ഹിസ്റ്ററിയും ജിപിഎസ് ഇട്ടു സഞ്ചരിച്ചിട്ടുള്ള സകല യാത്രകളെയും പറ്റിയുള്ള വിവരവും ഹാക്കർമാർ ചോർത്തി.
ഞാനിവിടെ നിർത്തുന്നുവെന്നും ആധാർ നമ്പർ പരസ്യപ്പെടുത്തുന്നത് നല്ല ആശയമല്ലെന്ന് ഇപ്പോൾ മനസ്സിലായെന്ന് കരുതുന്നുവെന്നും ഹാക്കർ ട്വിറ്ററിൽ കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here