ഇടുക്കി അണക്കെട്ട് നേരത്തെ തുറന്നേക്കും; കനത്ത ജാഗ്രതാ നിര്‍ദേശം

blue alert declared as water level rises in idukki dam

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടി തുടങ്ങി. അണക്കെട്ട് നേരത്തെ തുറന്നേക്കുമെന്നാണ് സൂചന. ജലനിരപ്പ് 2397 അടിയാകുമ്പോള്‍ ഷട്ടര്‍ തുറക്കാനാണ് സാധ്യത. ആദ്യ ഘട്ടത്തില്‍ ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തും. ഇതിന്റെ ഭാഗമായി പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് നാളെ നോട്ടീസ് നല്‍കും. ഒഴിപ്പിക്കുന്നവര്‍ക്കായി 12 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി. ഷട്ടര്‍ തുറക്കുന്നത് കാണാനെത്തുന്നവരെ നിയന്ത്രിക്കാനും തീരുമാനമായിട്ടുണ്ട്. ഷട്ടര്‍ തുറക്കുമ്പോള്‍ സെല്‍ഫി എടുക്കുക തുടങ്ങിയ കാര്യങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ജലനിരപ്പ് 2395 അടിയായാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും. ജലനിരപ്പ് ഇപ്പോള്‍ 2394.7 അടിയായി ഉയര്‍ന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top