ഹനാനെ അധിക്ഷേപിച്ച ഒരാൾ കൂടി പിടിയിൽ

one more arrested in connection with cyber attack against hanan

കോളജ് വിദ്യാർത്ഥിനി ഹനാനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച ഒരാൾ കൂടി പിടിയിൽ. ഗുരുവായൂർ സ്വദേശി വിശ്വനാഥൻ എന്നായാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫെയ്‌സ്ബുക്കിൽ ഹനാനെതിരേ അശ്ലീല പരാമർശം നടത്തിയതിനാണ് ഇയാളെ ക്സ്റ്റഡിയിലെടുത്തിരിക്കുന്നത്.

വിശ്വൻ ചെറായി എന്ന പേരിലാണ് ഇയാൾ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചിരുന്നത്. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടായേക്കുമെന്നാണ് സൂചനകൾ.

ഹനാനെ അധിക്ഷേപിച്ച് ആദ്യമായി ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ നൽകിയ നൂറുദ്ദീൻ ഷെയ്ക്കിനെ കൊച്ചി പോലീസ് പിടികൂടി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇയാളാണ് ഹനാൻ മീൻകച്ചവടം നടത്തുന്നത് സിനിമാ പ്രമോഷന് വേണ്ടിയാണെന്നും മറ്റുമുള്ള പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ തുടങ്ങിവച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top