ഇടുക്കിയില്‍ ജലനിരപ്പ് നേരിയ തോതില്‍ ഉയര്‍ന്നു: ഒരടി കൂടി ഉയര്‍ന്നാല്‍ ‘ഓറഞ്ച് അലര്‍ട്ട്’

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ജലനിരപ്പ് ഇപ്പോള്‍ 2394 അടിയിലേക്ക് എത്തി. ഒരടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കും. അണക്കെട്ടിന് മുകളില്‍ ഇന്ന് രാത്രി കണ്‍ട്രോള്‍ റൂം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായുള്ള മുന്‍കരുതല്‍ നടപടികള്‍ വിവിധ വകുപ്പുകള്‍ പരിശോധിച്ച് വരികയാണ്. വെള്ളം ഉയരുന്ന മുറയ്ക്ക് ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി ജലനിരപ്പ് ക്രമീകരിക്കാനാണ് ആലോചന. ജലനിരപ്പ് 2400 അടിയിലേക്ക് എത്തും മുന്‍പ് ഷട്ടറുകള്‍ തുറക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top