തൊമ്മൻകുത്തിൽ ഉരുൾപ്പൊട്ടൽ

thomankuthu landslide

തൊടുപുഴ തൊമ്മൻകുത്തിൽ ഉരുൾപ്പൊട്ടി. പാലം വെള്ളത്തിൽ മുങ്ങി. വീടുകളിൽ വെള്ളം കയറുന്നു.

അതേസമയം ആശങ്ക ഉയർത്തി ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി അണക്കെട്ടിൽ 2393.16 അടിയും മുല്ലപ്പെരിയാറിൽ 135.95 അടിയുമായി ജലനിരപ്പ്. മഴയും നീരൊഴുക്കും തുടർന്നാൽ 5 ദിവസത്തിനുള്ളിൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നാണ് ഡാം സേഫ്റ്റി അതോറിറ്റിയുടെ വിലയിരുത്തൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top