ഉത്തരേന്ത്യയിൽ മഴക്കെടുത്തി; ഉത്തർപ്രദേശിൽ മാത്രം മരിച്ചത് 58 പേർ

ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 58 ആയി. ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ആസാമിലും കനത്തമഴയാണ് രേഖപ്പെടുത്തിയത്.

മഴക്കെടുതിയിൽ ഉത്തർപ്രദേശിൽ 58 പേർ മരിക്കുകയും 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷെഹ്‌റാൻപൂറിൽ 11 പേരും മീററ്റിൽ 10 പേരും മരിച്ചു. ആഗ്രയും മുസഫർനഗറുമെല്ലാം മഴക്കെടുതി നേരിടുന്ന പ്രദേശങ്ങളാണ്. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൻറെ അറിയിപ്പ് അനുസരിച്ച് മിർസാപൂർ അടക്കമുള്ള സ്ഥലങ്ങളിൽ വരും മണിക്കൂറിൽ മഴ കൂടുതൽ കനക്കും. ദുരിതബാധിത പ്രദേശങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top