ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്നു;വടചെന്നൈ ട്രെയിലർ പുറത്ത്

ധനുഷ് കേന്ദ്രകഥാപാത്രത്തിലെത്തുന്ന വടചെന്നൈ ട്രെയിലർ പുറത്ത്. വെട്രിമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആൻഡ്രിയ ജെർമിയയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാർ.

കിഷോർ കുമാർ, സമുദ്രക്കനി, ഡാനിയേൽ ബാലാജി, പവൻ, ആഡ്രിയ, ഐശ്വര്യ രാജേഷ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. വണ്ടർഫുൾ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. സന്തോഷ് നാരായണന്റെതാണ് സംഗീതം. ഒന്നിലധികം ഗറ്റപ്പുകളിലാണ് ചിത്രത്തിൽ ധനുഷ് പ്രത്യക്ഷപ്പെടുന്നത്. ദേശീയ തലത്തിൽ ശ്രദ്ധേയമായ ആടുകളം, വിസാരണെ ചിത്രങ്ങൾക്ക് ശേഷമാണ് ഇരുവരും വട ചെന്നൈയിലൂടെ വീണ്ടും ഒരുമിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top