ആസാമില്‍ പൗരന്മാരുടെ രജിസ്റ്ററിന്റെ അവസാനത്തെ കരട് പട്ടിക പുറത്തുവിട്ടു

ആസാമില്‍ പൗരന്മാരുടെ ദേശീയ രജിസ്റ്ററിന്റെ അവസാനത്തെ കരടു പട്ടിക പുറത്തുവിട്ടു. 3.29 അപേക്ഷകരില്‍ 2.89 കോടി പേര്‍ക്കു പൗരത്വത്തിന് അര്‍ഹതയുണ്ട്. 40 ലക്ഷം പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടും. പട്ടികയില്‍ ഇല്ലാത്തവരെ രാജ്യത്തുനിന്നു പുറത്താക്കില്ലെന്നു രജിസ്ട്രാര്‍ ജനറല്‍ സൈലേഷ്. ഇത് സമ്പൂര്‍ണ പട്ടികയല്ലെന്നും പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അവകാശവാദം ഉന്നയിക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 28 വരെ ഇതിന് അവസരമുണ്ട്. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പേര് ഉള്‍പ്പെടുത്താനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top