ചേര്‍പ്പ് സ്‌കൂളിലെ ‘പാദപൂജ’ വിവാദത്തില്‍; ഡിപിഐ റിപ്പോര്‍ട്ട് തേടി

തൃശൂര്‍ ചേര്‍പ്പ് സ്കൂളിലെ പാജ പൂജയില്‍ ഡിപിഐ റിപ്പോര്‍ട്ട് തേടി. തൃശൂര്‍ ഡിഇഒയോടാണ് ഡിപിഐ വിശദീകരണം തേടിയത്.

അതേസമയം ഗുരുപൂജയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്,കെ.എസ്. യു എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സ്കൂളിലേക്ക് മാര്‍ച്ച് നടത്തിയത്. സ്കൂള്‍ ഗേറ്റിന് മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. ആര്‍ എസ് എസ് അജണ്ട നടപ്പാക്കാന്‍ സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന അധ്യാപകര്‍ കൂട്ടു നില്‍ക്കുന്നത് അംഗീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ പറഞ്ഞു.

അതേ സമയം ഗുരുപൂജ എല്ലാ വര്‍ഷവും സ്കൂളില്‍ നടക്കുന്നതാണെന്ന് സ്കൂള്‍ മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top