കന്നുകാലി ഫാമിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; ഇരുപത് പോത്തുകള്‍ ചത്തു

മലപ്പുറം പടിക്കലിന് സമീപം കൂമണ്ണയില്‍ കന്നുകാലി ഫാമിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഇരുപത് പോത്തുകള്‍ ചത്തു. ഇന്ന് രാവിലെ ഏഴരക്കായിരുന്നു സംഭവം. 18 പോത്തുകളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. പോത്തുകളെ താമസിപ്പിച്ചിരുന്ന ഫാമിന് മുകളിലേക്ക് മണ്ണും പാറക്കല്ലുകളും ഇടിഞ്ഞു വീഴുകയായിരുന്നു. ജെസിബി ഉപയോഗിച്ച് പാറക്കല്ലുകള്‍ മാറ്റിയാണ് ഇവയെ പുറത്തെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top