പാലക്കാട് ചെറാട് ജനവാസ മേഖലയിൽ പുലിയിറങ്ങി; ദൃശ്യങ്ങൾ പുറത്ത്

പാലക്കാട് ചെറാട് ജനവാസ മേഖലയിൽ പുലിയിറങ്ങിയതിന്റെ ദൃശ്യങ്ങൾ 24 ന്. ഇന്ന് പുലർച്ചയോടെയാണ് റിട്ടയേർഡ് ട്രഷറി ഉദ്യോഗസ്ഥൻ രവി പിഷാരടിയുടെ വീട്ടിൽ പുലിയെത്തിയത്. വയനാട് അതിർത്തികയോട് ചേർന്ന് നീലഗിരിയിൽ പട്ടാപ്പകൽ പുലി റോഡിലൂടെ നടന്നു നീങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ഇന്ന് പുലർച്ചയോടെയാണ് പാലക്കാട് ഇല്ലം ഹെറിറ്റേജിൽ താമസിക്കുന്ന റിട്ടയേർഡ് ട്രഷറി ഉദ്യോഗസ്ഥൻ രവി പിഷാരടിയുടെ വീട്ടിലേക്ക് പുലിയെത്തിയത്. മതിൽ ചാടി കടക്കാനുള്ള ശ്രമത്തിനിടെ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് പുലി പെട്ടെന്ന് തന്നെ പിന്തിരിഞ്ഞു ഓടുകയായിരുന്നു.
ഒന്നരവർഷം മുൻപും വീട്ടിലുണ്ടായിരുന്ന നായ്ക്കളെ പിടിക്കാൻ പുലിയെത്തിയിരുന്നുവെന്ന് രവി പിഷാരടി 24 നോട് പറഞ്ഞു.നരിക്കുനിയിൽ നിന്ന് ഇതുവഴി പോയ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്.
അതേസമയം വാൽപ്പാറയിൽ നിന്ന് പിടികൂടിയ നരഭോജിക്കടുവയെ കാട്ടിലേക്ക് തുറന്നു വിട്ടു. ടോപ്പ് സ്ലിപ്പ് വനമേഖലയിലേക്കാണ് പുലിയെ തുറന്നുവിട്ടത്. കഴിഞ്ഞാഴ്ച ആറു വയസ്സുകാരിയെ പുലി പിടികൂടിയിരുന്നു.
Story Highlights : Leopard spotted in residential area of Cherad, Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here