Advertisement

പെരുമ്പാവൂരില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നത് മോഷണശ്രമത്തിനിടയില്‍

July 30, 2018
Google News 0 minutes Read

പെരുമ്പാവൂര്‍ സ്വദേശി നിമിഷയെ കഴുത്തറത്ത് കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടയിലെന്ന് സൂചന. കോളേജ് വിദ്യാര്‍ത്ഥിനിയായ നിമിഷയെ കഴുത്തിന് കുത്തികൊലപ്പെടുത്തുകയായിരുന്നു. വാഴക്കുളം എം.ഇ.എസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ് നിമിഷ.

പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ബിജുവാണ് കൊലപാതകം നടത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകായിരുന്നു.

ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം നിമിഷ ഇന്ന് ക്ലാസില്‍ പോയിരുന്നില്ല. നിമിഷയും പിതൃമാതാവുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അമ്മൂമയുടെ മാല പൊട്ടിക്കാന്‍ ബിജു ശ്രമിക്കുന്നതിനിടയില്‍ നിമിഷ തടഞ്ഞു. ഇതിനിടയിലാണ് നിമിഷയുടെ കഴുത്തില്‍ പ്രതി കുത്തിയത്.

ശബ്ദം കേട്ട് തൊട്ടടുത്ത വീട്ടിലുള്ള നിമിഷയുടെ പിതൃസഹോദരന്‍ ഓടിയെത്തി. പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ നിമിഷയുടെ പിതൃസഹോദരനും കുത്തേറ്റു.

ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് നിമിഷ മരിച്ചത്. മൃതദേഹം പെരുമ്പാവൂര്‍ ഗവര്‍മെന്റ് ആശുപത്രിയിലാണ് ഇപ്പോള്‍. ഫൊറന്‍സിക് വിദഗ്ദരും പോലീസ് ഉദ്യോഗസ്ഥരും നിമിഷയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. പ്രതി ബിജുവിനെ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പ്രതി ലഹരിമരുന്നിന് അടിമയാണെന്നും റിപ്പോര്‍ട്ടുകള്‍. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here