അതിരപ്പിള്ളിയുടെ ഭീകരമുഖം; തീരദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തുക

അതിരപ്പിള്ളി ഓർമ്മയിലെ ഏറ്റവും വലിയ ഭീകരതയിൽ. കണ്ണക്കുഴിയിൽ ഉരുൾ പൊട്ടി, ശക്തമായ ഒഴുക്കാണ് പുഴയിൽ അനുഭവപ്പെടുന്നത്.  തീരദേശത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

സിൽവർ സ്റ്റോമിന്റെ മുൻവശത്തെ റോഡ് മുങ്ങി, തുമ്പുർ മുഴിയിലും, അതിരപ്പിള്ളിയിലും ടൂറിസ്റ്റുകളെ കയറ്റി വിടുന്നില്ല. തുമ്പൂർമൂഴി ഗാർഡൻ വെള്ളത്തിലായി. പരിയാരം കപ്പത്തോട് എതിരായാണ് ഒഴുകുന്നത്. അതിരപ്പിള്ളി റിസോര്‍ട്ടിന്റെ മണ്ണ് ഇടിഞ്ഞുതുടങ്ങിയിരിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top