കുത്തൊഴുക്ക് കൂടി; അതിരപ്പിള്ളി വിനോദ സഞ്ചാരകേന്ദ്രം അടച്ചു

അതിരപ്പിള്ളിയില്‍ കുത്തൊഴുക്ക് വര്‍ധിച്ചു. ചാര്‍പ്പ വെള്ളച്ചാട്ടം റോഡിലേക്ക് കയറി. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. ശക്തമായ കുത്തൊഴുക്കിനെ തുടര്‍ന്ന് അതിരപ്പിള്ളി വിനോദ സഞ്ചാരകേന്ദ്രം അടച്ചു.

രാവിലെ 11 ന് മണി തൊട്ടാണ് വെള്ളത്തിന്റെ ഒഴുക്ക് കൂടിയത്. വാഴച്ചാലിലും സ്ഥിതി രൂക്ഷമാണ്. ചാലക്കുടി പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുകയാണ്. ചാലക്കുടി പുഴയുടെ തീരുത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top