ഫിലിപ്പൈന്‍സില്‍ കാര്‍ബോംബ് സ്ഫോടനം; ആറ് പേര്‍ കൊല്ലപ്പെട്ടു

bomb attack

ഫിലിപ്പൈന്‍സിലെ മനിലയില്‍ ഉണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ സൈനികര്‍ അടക്കം ആറ് പേര്‍ മരിച്ചു. സൈനിക ചെക് പോസ്റ്റിന് സമീപമാണ് സ്ഫോടനം നടന്നത്. പതിവ് പരിശോധന നടത്തുകയായിരുന്ന സൈനികരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 5.30നാണ് സംഭവം. അബു സയാഫ് ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top