Advertisement

ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.56 അടിയായി

July 31, 2018
Google News 0 minutes Read

ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നതിന്റെ വേഗത കുറഞ്ഞു. ഒരു മണിക്കൂറില്‍ 0.02 അടി വെള്ളം മാത്രമാണ് ഉയരുന്നത്. 17 മണിക്കൂറിനുള്ളില്‍ ഉയര്‍ന്നത് 0.44 അടി മാത്രമാണ്. ഇടുക്കി ഡാമില്‍ ട്രയല്‍ റണ്‍ സാഹചര്യം ഇപ്പോഴില്ലെന്നാണ് മന്ത്രി മാത്യു ടി തോമസ് അറിയിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 2395.56 ആയി ഉയര്‍ന്നിട്ടുണ്ട് (അഞ്ച് മണിക്ക് ലഭിച്ച റിപ്പോര്‍ട്ട്). 2397 അടിയിലേക്ക് ജലനിരപ്പ് എത്തിയാല്‍ മാത്രമേ ട്രയല്‍ റണ്‍ നടത്തുകയുള്ളൂ. 2399 അടിയിലേക്ക് ജലനിരപ്പ് എത്തിയാല്‍ മാത്രമേ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here