ആശങ്കകള്‍ വേണ്ടെന്ന് വൈദ്യുതി മന്ത്രി; ഇടുക്കിയില്‍ അടിയന്തര യോഗം

ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2395.44 അടിയായി ഉയര്‍ന്നു. ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള അടിയന്തര ചര്‍ച്ചകള്‍ നടന്നുവരികയാണ്.
അതേ സമയം, ഷട്ടറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ വേണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം മണി അറിയിച്ചു. ജലനിരപ്പ് 2397 – 2398 അടിയിലേക്ക് ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള റെഡ് അലര്‍ട്ട് നല്‍കും. റെഡ് അലര്‍ട്ട് നല്‍കി 24 മണിക്കൂര്‍ പിന്നിട്ടാല്‍ ഷട്ടറുകള്‍ തുറക്കും. ഘട്ടംഘട്ടമായായിരിക്കും ഷട്ടറുകള്‍ തുറക്കുക. ട്രയല്‍ റണ്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ന് വൈകീട്ട് തീരുമാനിക്കും.ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയായിരിക്കും നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുകയെന്നും മന്ത്രി പറഞ്ഞു.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ ജീവന്‍ ബാബുവിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. റവന്യു, ജലസേചന വകുപ്പ് അധികൃതരും ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here