വനിതാ ബറ്റാലിയന്‍ പ്രഥമ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ്; മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു

കേരള പോലീസ് വനിതാ ബറ്റാലിയന്‍ പ്രഥമ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ഇന്ന് രാവിലെ 7.30 നായിരുന്നു കേരള പോലീസ് അക്കാദമിയില്‍ പരേഡ് നടന്നത്.
കേരള പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായി വനിതകള്‍ക്ക് മാത്രമായി ഒരു വനിത പോലീസ് ബറ്റാലിയന്‍ തിരുവനന്തപുരം ആസ്ഥാനമാക്കി 2017 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇവര്‍ക്കായുള്ള പ്രത്യേക പരിശീലനം കേരള പോലീസ് അക്കാദമിയില്‍ നടന്നിരുന്നു. 578 റിക്രൂട്ട് വനിതാ പോലീസ് സേനാംഗങ്ങളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. അവരില്‍ 44 പേര്‍ കമാന്‍ഡോ പരിശീലനം നേടിയവരാണ്.
എഡിജിപി ട്രയിനിംഗ്, ഡയറക്ടര്‍ കേരള പോലീസ് അക്കാദമി ഡോ. ബി. സന്ധ്യ ഐപിഎസ് പ്രഥമ ബാച്ചിന്റെ അഭിവാദ്യം സ്വീകരിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഐ.പി.എസും പരേഡില്‍ പങ്കെടുത്ത് അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായിരുന്നു. മുഖ്യമന്ത്രി പരേഡ് പരിശോധിക്കുകയും അംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here