എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി

എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തി. തിങ്കളാഴ്ച്ച മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വന്നു.
ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.65 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി വർധിപ്പിച്ചു. രണ്ട് വർഷം മുതൽ മൂന്നു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.65 ശതമാനത്തിൽനിന്ന് 6.75 ശതമാനമായും മൂന്നു വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.7 ശതമാനത്തിൽ നിന്ന് 6.8 ശതമാനമായും ഉയർത്തിയിട്ടുണ്ട്. അഞ്ച് വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.75 ശതമാനത്തിൽനിന്ന് 6.85 ശതമാനമായി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here