ഇടുക്കി ഡാമില്‍ ജലനിരപ്പ് 2397 അടിയായാല്‍ ട്രയല്‍ റണ്‍

roshi

ഇടുക്കി ഡാമിലെ ജലനിരപ്പ് 2397 അടി എത്തിയാല്‍ ട്രയല്‍ റണ്‍ നടത്തും.എംഎല്‍എ റോഷി അഗസ്റ്റിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് രാവിലെ നടന്ന അവലോകന യോഗത്തിന് ശേഷം ട്വന്റിഫോറിനോട് സംസാരിക്കുകയായിരുന്നു എംഎല്‍എ.
ജലനിരപ്പ് 2398അടിയാകുമ്പോഴേക്ക് പ്രദേശവാസികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.  ജനങ്ങളെ പൂര്‍ണ്ണമായി ഒഴിപ്പിച്ചതിന് ശേഷം മാത്രമേ ട്രയല്‍ റണ്‍ നടത്തൂവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജാഗ്രതാ സമിതി നേരിട്ട് വിലയിരുത്തിയ ശേഷം മാത്രമാണ് ഡാം തുറക്കുക. 2395.38അടിയാണ് ഇപ്പോള്‍ ഇടുക്കി ഡാമിലെ ജലനിരപ്പ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top