Advertisement

വിജയ് മല്ല്യയെ വിട്ടുതന്നാൽ ഏത് ജയിലിൽ അടയ്ക്കുമെന്ന് ഇംഗ്ലണ്ട്

July 31, 2018
0 minutes Read
Vijay Mallya case UK court asks India to submit video of Mumbai jail cell

സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്ല്യയെ ഇന്ത്യക്കു കൈമാറിയാൽ അദ്ദേഹത്തെ ഏത് ജയിലിൽ പാർപ്പിക്കുമെന്ന് ഇംഗ്ലണ്ട്. വിജയ് മല്ല്യയെ താമസിപ്പിക്കാൻ ഉദ്ധേശിക്കുന്ന ജയിലിൻറെ വീഡിയോ ആവശ്യപ്പെട്ടുകൊണ്ടാണ് ഇംഗ്ലണ്ട് വെസ്റ്റ്മിനിസ്റ്റർ കോടതി ജഡ്ജി എമ്മാ ആർബൗത്‌നോട്ടാണ് ഇക്കാര്യം പ്രസ്താവിച്ചത്.

കള്ളപ്പണം, തട്ടിപ്പ് എന്നീ കുറ്റകൃത്യങ്ങളെ തുടർന്നാണ് വിജയ് മല്ല്യക്കെതിരെ കേസ് ചാർജ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ അധികൃതർ കോടതിയിൽ സമർപ്പിച്ച ഫോട്ടോകളുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ജഡ്ജി പറഞ്ഞു.

ഇന്ത്യ സമർപ്പിച്ച ഫോട്ടോകളിൽ വിജയ് മല്ല്യയുടെ ജയിലിന് മുമ്പിലൂടെ ഒരാൾ പോകുന്നതായി ദൃശ്യങ്ങളിൽ കാണാൻ കഴിഞ്ഞതായി ജഡ്ജി പറഞ്ഞു. ഇന്ത്യൻ ജയിലിൻറെ പകൽ വെളിച്ചത്തിലുള്ള ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാൻ കഴിയുമെങ്കിൽ ആ വീഡിയോ കൈമാറണമെന്ന് ജഡ്ജി ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top