Advertisement

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

July 31, 2018
Google News 0 minutes Read
rain

ഒഡീഷ കടലില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴിയെ തുടര്‍ന്ന് കേരളത്തില്‍ കനത്ത മഴ. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 25 മുതല്‍ 35കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റ് പടിഞ്ഞാറ് ദിശയില്‍ വീശുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മത്സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്ന് ദുരന്ത നിവാരണ സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
അടുത്ത അഞ്ച്  ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഈങ്ങാപ്പുഴ കരകവിഞ്ഞ് ഒഴുകുകയാണ്.കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ അണക്കെട്ടിന്റേയും അരുവിക്കര പേപ്പാറ അണക്കെട്ടുകളുടേയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here