ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.84 അടി

orange alert

ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ് ഉയരുന്നു.2395.84 അടിയാണ് ഇപ്പോള്‍ ജലനിരപ്പ്.  മണിക്കൂറില്‍ 0.2അടി എന്ന കണക്കില്‍ സാവധാനമാണ് ഇപ്പോള്‍ ജലനിരപ്പ് ഉയരുന്നത്. അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുകയാണ്. 2397അടിയ്ക്ക് മുകളില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രമേ ട്രയല്‍ റണ്‍ നടത്തൂവെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചിരുന്നു. ആദ്യ പടിയായി 40സെന്റീമീറ്റര്‍ ഉയരത്തില്‍ മാത്രമേ ഷട്ടര്‍ ഉയര്‍ത്തൂ.
ഓറഞ്ച് അലേര്‍ട്ട് തിങ്കളാഴ്ച രാത്രിയോടെയാണ് പ്രഖ്യാപിച്ചത്. ജലനിരപ്പ് 2395അടിയായപ്പോഴായിരുന്നു ഇത്. ഇതിന് പിന്നാലെ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അടിയന്തര സാഹചര്യം ഉണ്ടായാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന് ദേശീയ ദുരന്ത നിവാരണ സേനയടക്കമുള്ളവരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്.

orange alert

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top