കൊട്ടിയൂര്‍ പീഡനക്കേസ്; മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കി

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കി. സിസ്റ്റര്‍. ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ഡോ. ഹൈദരാലി എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് കുറ്റവിമുക്തരാക്കിയത്. ഇവര്‍ക്കെതിരെ തെളിവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
രണ്ട് ശിശുക്ഷേമ സമിതി അംഗങ്ങള്‍ കൂടി വിചാരണ നേരിടണമെന്നും കോടതി. ഫാ. ജോസഫ് തേരകം, സിസ്റ്റര്‍ ബെറ്റി എന്നിവര്‍ വിചാരണ നേരിടണം. വിചാരണ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഇവരുടെ ഹര്‍ജി കോടതി തള്ളി. ഫാ. ജോസഫ് CWC മുന്‍ ചെയര്‍മാനും സിസ്റ്റര്‍ ബെറ്റി കമ്മിറ്റിയിലെ അംഗവുമായിരുന്നു.
ഫാദര്‍, റോബിന്‍ വടക്കുംചേരി അടക്കം പത്ത് പേരായിരുന്നു കേസിലുണ്ടായിരുന്നു. ഇതില്‍ മൂന്ന് പേരെയാണ് കുറ്റവിമുക്തരാക്കിയത്. പോക്‌സോ ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ക്ക് പുറമേ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കൂടി പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here