അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ ആശയകുഴപ്പമില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി

അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ ആശയകുഴപ്പമില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി. ഘട്ടം ഘട്ടമായേ ഷട്ടര്‍ തുറക്കൂവെന്നും മന്ത്രി അറിയിച്ചു. അഞ്ച് ഷട്ടറുകള്‍ ഒരുമിച്ച് തുറക്കില്ല. അതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇന്നത്തെ മഴയും നീരൊഴുക്കും നിരീക്ഷശേഷം മാത്രമാണ് തുടര്‍ നടപടികളെന്നും മന്ത്രി വ്യക്തമാക്കി.ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരുമെന്നാണ് മന്ത്രിസഭ യോഗം വിലയിരുത്തിയത്. തുടര്‍ നടപടികള്‍ക്കായി മന്ത്രിസഭ മന്ത്രി എംഎംമണിയെ ചുമതലപ്പെടുത്തി.
ചെറുതോണി, പെരിയാര്‍ തീരങ്ങളില്‍ ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശ തുടരുകയാണ്. ജലനിരപ്പ് 2397അടിയ്ക്ക് മുകളിലെത്തിയാല്‍ മാത്രമേ ചെറുതോണി അണക്കെട്ടിലെ ഷട്ടര്‍ തുറക്കുകയെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here