റമ്പൂട്ടാൻ വിൽക്കുന്നതിനിടെ കുഞ്ഞുങ്ങളെയും നോക്കും; ആ കരളലിയിക്കുന്ന ചിത്രത്തിന്റെ ഉടമ ഇവരാണ്

റമ്പൂട്ടാൻ വിൽക്കുന്ന വണ്ടിയിൽ കുഞ്ഞുങ്ങളെ കിടത്തി ഉറക്കി തന്റെ ജോലി തുടരുന്ന യുവാവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇത് എവിടെ നിന്നുള്ളവരാണെന്നോ, ആരാണെന്നോ, ഈ ചിത്രം പകർത്തിയതാരാണെന്നോ ഒന്നും ആർക്കും അറിയില്ലായിരുന്നു. ഒടുവിൽ ആ വിവരങ്ങളെല്ലാം പുറത്തുവന്നിരിക്കുകയാണ്.
ഷെയൽ ജോയ് മെൻഡെലെസ് എന്ന വ്യക്തിയാണ് ഈ ചിത്രം പകർത്തിയത്. ഒരിക്കൽ തെരുവിലൂടെ നടക്കുകയായിരുന്ന ഷെയറിന്റെ കണ്ണിൽ തികച്ചും യാദൃശ്ചികമായാണ് ഈ കാഴ്ച്ച ഉടക്കുന്നത്.
താൻ കണ്ടതെന്തെന്ന് ഉറപ്പിക്കാൻ ഇവരുടെ അടുത്തു പോവുക മാത്രമല്ല, അവരുടെ അവസ്ഥ ചോദിച്ചറിയുകയും ചെയ്തു ഷെയർ. വീട്ടിൽ കുട്ടികളെ നോക്കാൻ ആരും ഇല്ലാത്തതിനാലാണ് തങ്ങൾ മക്കളെ കൂടെ കൂട്ടിയതെന്ന് കുഞ്ഞുങ്ങളെ അച്ഛനും അമ്മയും പറഞ്ഞു. രാവിലെ മുതൽ രാത്രി വരെ അച്ഛൻ ചോളം വിൽക്കുകയും അമ്മ റമ്പൂട്ടാൻ വിൽക്കുകയും ചെയ്യുമ്പോൾ കുട്ടികൾ അവരോടൊപ്പം നടന്ന് തളരും. ഇതിനൊരു പ്രതിവിധിയെന്നോണമാണ് ഇരുവർക്കും കിടക്കാൻ ഉന്തുവണ്ടിയിൽ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here