സിംബാബ്വേയിൽ പ്രതിഷേധ സമരത്തിനുനേരെ വെടിവെപ്പ്; മൂന്ന് മരണം

At least 3 killed after Zimbabwe troops fire upon protesters

സിംബാബ്വേയിൽ പ്രതിഷേധ സമരത്തിനുനേരെ വെടിവെപ്പ്. സംഭവത്തിൽ മൂന്ന് പേർ മരിച്ചു. സിംബാബ്വേയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സാനു പിഎഫ് തിരിമറി നടത്തിയെന്നാരോപിച്ച് പ്രതിപക്ഷ എംഡിസി സഖ്യം ആരംഭിച്ച പ്രതിഷേധ സമരത്തിനുനേരെയാണ് വെടിവയ്പ് നടന്നത്.

ജനകീയ വോട്ട് തങ്ങൾക്കാണെന്നു ചൂണ്ടിക്കാട്ടിയാണ് എംഡിസി സഖ്യം പ്രതിഷേധ സമരം തുടങ്ങിയത്. സമരക്കാരെ നേരിടാൻ ഹരാരെയിലെ മിക്ക സ്ഥലങ്ങളിലും സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. അതേസമയം, വോട്ടെണ്ണലിൽ സാനു പിഎഫ് പാർട്ടി ശക്തമായ വിജയത്തിലേക്കു കുതിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. വെടിവെപ്പിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top