സുപ്രീം കോടതി ജഡ്ജി നിയമനം; കെ.എം ജോസഫിനെ വീണ്ടും തഴഞ്ഞ് കേന്ദ്രം

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയത്തിന്റെ ശുപാര്‍ശയോട് വീണ്ടും മുഖം തിരിച്ച് കേന്ദ്രം. ജസ്റ്റിസ് കെ.എം ജോസഫിനൊപ്പം ശുപാര്‍ശ ചെയ്ത മറ്റ് രണ്ട് ജസ്റ്റിസുമാരുടെയും ശുപാര്‍ശ കേന്ദ്രം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസ് കെ.എം ജോസഫിന്റെ പേരിനൊപ്പം കൊളീജിയം ശുപാര്‍ശ ചെയ്ത മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരുടെ നിയമനത്തിന് അംഗീകാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍, ജസ്റ്റിസ് കെ.എം ജോസഫിന്റെ കാര്യത്തില്‍ കേന്ദ്രം തീരുമാനം അറിയിച്ചിട്ടില്ലെന്നും സൂചന.
കൊളീജയത്തിന്റെ ആദ്യ ശുപാർശ കേന്ദ്രം മടക്കി അയച്ചത് തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ കൊളീജിയം ജസ്റ്റീസ് ജോസഫിനെ വീണ്ടും ശുപാർശ ചെയ്തത് . ജസ്റ്റീസ് ജോസഫിന്റെ പേര് മടക്കിയത് കേന്ദ്ര സർക്കാരും സുപ്രീം കോടതിയും തമ്മിലുള്ള ഏറ്റുമുട്ടിലിന് വഴിവെച്ചിരുന്നു . സുപ്രീം കോടതിയുടെ ഫുൾ കോർട്ട് യോഗം ചേർന്ന് ജോസഫിന്റെ പേര് വീണ്ടും നിർദേശിക്കാൻ തീരുമാനിക്കുകയായിരുന്നു .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here