ഇത്തവണയും ഹ്യൂമേട്ടനെത്തും; ബ്ലാസ്റ്റേഴ്‌സിലല്ലെന്ന് മാത്രം

Hume

തുടര്‍ച്ചയായ അഞ്ചാം ഐഎസ്എല്‍ സീസണിലേക്ക് കനേഡിയന്‍ താരം ഇയാന്‍ ഹ്യൂം എത്തും. കേരള ബ്ലാസ്റ്റേഴ്‌സിനും അറ്റ്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്കും ശേഷം മലയാളികളുടെ പ്രിയപ്പെട്ട ‘ഹ്യൂമേട്ടന്‍’ ബൂട്ടണിയുന്നത് പൂനെ സിറ്റിക്ക് വേണ്ടിയാണ്. ഒരു വര്‍ഷത്തെ കരാറിലാണ് 34കാരനായ സ്‌ട്രൈക്കര്‍ ഒപ്പുവച്ചത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും ഗോള്‍ നേടിയ താരമാണ് ഹ്യൂം. 59 മത്സരങ്ങളില്‍ 28 ഗോളുള്‍ ഹ്യൂം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടുക്കെട്ടിയ ഹ്യൂമിന് അധികം കളിക്കാന്‍ സാധിച്ചിരുന്നില്ല. പരിക്ക് കാരണം സീസണ്‍ പകുതിയോളം താരത്തിന് നഷ്ടമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top